CookingCurry RecipesEncyclopedia

പക്കാവടക്കറി

പാകം ചെയ്യുന്ന വിധം

 ഉള്ളിയും പച്ചമുളകും ചെറുതായി അരിയുക.കടലമാവ് , മഞ്ഞള്‍, ഉപ്പ്, മുളക്പ്പൊടി, അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് പാകത്തിന് ഉപ്പും വെള്ളവുമൊഴിച്ചു കുഴയ്ക്കുക.കുഴച്ച മാവ് ഒരു മണിക്കൂര്‍ വച്ചേക്കുക.അപ്പക്കാരം ചേര്‍ത്ത് ഇളക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിച്ചു കായുമ്പോള്‍ ചട്ടുകത്തില്‍ മാവ് കോരിയെടുത്ത് എണ്ണ വാലാന്‍ വയ്ക്കുക.

പക്കാവടയ്ക്കു വേണ്ട സാധനങ്ങള്‍

കടലമാവ്      –  4 കപ്പ്‌

ഉള്ളി               –  50 എണ്ണം

പച്ചമുളക്      –  2 എണ്ണം

മഞ്ഞള്‍            –  2 നുള്ള്

വെള്ളം           –  പാകത്തിന്

ഉപ്പ്                   –  2 നുള്ള്

മുളക്പ്പൊടി   –  2 ചെറിയ സ്പൂണ്‍

എണ്ണ                  –  ആവശ്യത്തിന്

അപ്പക്കാരം    – 2 നുള്ള്

കറിക്ക് വേണ്ട സാധനങ്ങള്‍

തൈര്              – 4 കപ്പ്‌

കടലമാവ്       – 4 സ്പൂണ്‍

കറിവേപ്പില    – കുറച്ച്

മഞ്ഞള്‍              – 2 നുള്ള്

ജീരകം               – 2 ടീസ്പൂണ്‍

ഉലുവ                 – 2 ടീസ്പൂണ്‍

പച്ചമുളക്            – 2 എണ്ണം

ഇഞ്ചി                    – 2 ചെറിയ കഷ്ണം

വെളുത്തുള്ളി     – 6 അല്ലി

ഉപ്പ്                        – പാകത്തിന്

എണ്ണ                      – പാകത്തിന്

പാകം ചെയ്യുന്ന വിധം

  തൈര് ഉടച്ച് പാകത്തിന് വെള്ളം ചേര്‍ത്ത് കലക്കുക. വെണ്ണ നീക്കം ചെയ്യണം .മോര് കുറച്ചെടുത്ത് കടലമാവ് കട്ടിയായി കലക്കി ബാക്കി മോര് ഉപ്പു ചേര്‍ത്ത് ചൂടാക്കി വാങ്ങുക. കടലമാവ് കലക്കി വച്ചിരിക്കുന്ന മോരുമായി യോജിപ്പിക്കുക.മഞ്ഞള്‍ , പച്ചമുളക് , ഇഞ്ചി, വെളുത്തുള്ളി ചേര്‍ക്കുക.കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി കട്ടിയാകുന്നത് വരെ കുറുക്കുക.ജീരകവും ഉലുവയും വറുത്ത് കറിയില്‍ ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.