മാങ്ങാച്ചാറ് സലാഡ്
പാകം ചെയ്യുന്ന വിധം
ആപ്പിള്‍, മുന്തിരിങ്ങപ്പഴം, ഓറഞ്ചിന്റെ അല്ലി, കൈതച്ചക്ക, പീച്ചസ്, ചെറീസ്, ആപ്രിക്കോട്ട് മാമ്പഴം ഫ്രൂട്ട് സലാഡിന്‍റെ അരിയുന്നതുപോലെ അരിയുക. അധികം പുളിയില്ലാത്ത പച്ചമാങ്ങ കഴുകി ചെറുതായി അരിയുക.പഞ്ചസാരയില്‍ കുറച്ച് വെള്ളം ഒഴിച്ച് പാവ്കാച്ചി കൊടുക്കണം.മറ്റൊരു പാത്രത്തില്‍ അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റുക.പാവ് അടുപ്പില്‍ വച്ച് തിളപ്പിക്കുക .കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ച് തണുപ്പിക്കണം.അരിഞ്ഞു വച്ചിരിക്കുന്ന പഴങ്ങള്‍ പാവിലിടണം.ഇത് പൊടിയാതെ വേണം ഇടാന്‍
മാങ്ങ 4 കപ്പ് വെള്ളമൊഴിച്ച് വേവിക്കുക.വെന്തശേഷം മത്തുകൊണ്ട് കട്ടയില്ലാതെ ഉടയ്ക്കുക.അതിനുശേഷം മാങ്ങ അരിപ്പ ഉപയോഗിച്ച് അരിച്ച് ചാറെടുക്കണം.മാങ്ങച്ചാറില്‍ പഞ്ചസാര ചേര്‍ത്തിളക്കി തിളച്ച വെള്ളത്തിലിറക്കി വച്ച് പഞ്ചസാര അലിയുന്നത് വരെ അടുപ്പില്‍ വച്ച് ഇളക്കുക.അതിനുശേഷം തണുപ്പിച്ച് കണ്ടന്‍സിട് മില്‍ക്കും ചേര്‍ത്തിളക്കി ഐസ് പെട്ടിയില്‍ വയ്ക്കുക.
ഒരു കണ്ണാടി ഭരണി കഴുകി വൃത്തിയാക്കിയെടുത്ത് മാങ്ങച്ചാര്‍ ഒഴിച്ച് അതില്‍ പഴങ്ങളിട്ട് ഐസ് പെട്ടിയില്‍ വയ്ക്കുക.ഇവ നല്ലവണ്ണം തണുത്ത ശേഷം ഉപയോഗിക്കാം.ഐസ്ക്രീമോ , ഫ്രഷ് ക്രീം പതച്ചതോ ഫ്രൂട്ട് സലാഡിന്റെ മീതെ കുറെശ്ശെയിട്ട് കഴിക്കാവുന്നതാണ്.
ചേരുവകള്‍
ആപ്പിള്‍ , മുന്തിരിങ്ങ, ഓറഞ്ചിന്റെ അല്ലി, ടിന്നില്‍ വാങ്ങുന്ന കൈതച്ചക്ക പീച്ചസ്, ചെറീസ്, വേവിച്ച ആപ്രിക്കോട്ട് മാമ്പഴം അര കിലോ
പഞ്ചസാര – 2കപ്പ്
വെള്ളം -8 വലിയ സ്പൂണ്‍
പുളിയില്ലാത്ത
മാങ്ങ(പച്ച) -2 കിലോ
പഞ്ചസാര -ഒരു കപ്പ്
കണ്‍ടെന്‍സ്ഡു
മില്‍ക്ക് – ഒരു ടിന്‍