CookingEncyclopediaStew Recipes

ശീമച്ചക്ക സ്റ്റൂ

പാകം ചെയ്യുന്ന വിധം
മൂന്നു മുതല്‍ ആറു വരെയുള്ള ചേരുവകള്‍ എണ്ണയിലിട്ടു മൂപ്പിക്കുക.അതിനു ശേഷം പച്ചമുളക്,വെളുത്തുള്ളി ,ഇഞ്ചി, സവാള, എന്നിവയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റി കോരിയെടുക്കുക.ഒരു ചീനച്ചട്ടിയില്‍ രണ്ടാം പാലൊഴിച്ച് അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ ശീമച്ചക്കയും വഴറ്റിയ ചേരുവകളും ചേര്‍ന്ന് വേവിക്കുക.പിന്നെ ഒന്നാം പാലില്‍ കലക്കിയ മൈദമാവും ഒഴിക്കുക.ചാറു ഇടത്തരം അയവില്‍ ആകുമ്പോള്‍ വിനാഗിരിയും ഉപ്പും ചേര്‍ക്കുക.അതിനുശേഷം ഇറക്കി വച്ച് ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
സമചതുരങ്ങളാക്കിയ
ശീമച്ചക്ക – 4 കപ്പ്‌
ഏലയ്ക്ക – 8 എണ്ണം
എണ്ണ – അര കപ്പ്‌
കടുക് – ഒരു ടീസ്പൂണ്‍
കറുവപ്പട്ട – 6 കഷ്ണം
ഗ്രാമ്പു – 8 കഷ്ണം
പച്ചമുളക് – 10 എണ്ണം
ഇഞ്ചി – 2 ടീസ്പൂണ്‍
ഒരു തേങ്ങയുടെ
പാല്‍ – ഒരു കപ്പ്‌
രണ്ടാം പാല്‍ – 4 കപ്പ്‌
ഉപ്പ് – പാകത്തിന്
കറിവേപ്പില – 2 തണ്ട്
മൈദ – 4 ടീസ്പൂണ്‍
വെളുത്തുള്ളി – 8 അല്ലികള്‍
വിനാഗിരി – 2 ഡിസേര്‍ട്ട് സ്പൂണ്‍