ബിരിയാണിറൈസ് ഉണ്ടാക്കുന്ന വിധം
200 ഗ്രാം ഡാല്‍ഡ 250 ഗ്രാം നെയ്യ് എന്നിവ ഒരു പാത്രത്തില്‍ എടുക്കുക.നെയ്യും ഡാല്‍ഡയും നല്ലതുപോലെ ചൂടായതിന് ശേഷം അതിലേക്ക് ബാക്കിയുള്ള സവാള ചെറുതായി അരിഞ്ഞത് ഇട്ട് നല്ലതുപോലെ മൂത്തുകഴിഞ്ഞ് കോരിമാറ്റിവയ്ക്കുക.അതിനുശേഷം കിസ്മസ് , അണ്ടിപരിപ്പ് എന്നിവയും മൂപ്പിച്ച് കൊരിവയ്ക്കുക.ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളം എന്ന പാകത്തില്‍ മൂത്ത എണ്ണയില്‍ ഒഴിക്കുക.തുടര്‍ന്ന് പാകത്തിന് ഉപ്പും ചേര്‍ക്കുക.പിന്നീട് പട്ട, ഏലയ്ക്ക, ഗ്രാമ്പു എന്നിവ ചേര്‍ക്കുക.വെള്ളം തിളച്ചതിനുശേഷം അരി ഇടുക.നല്ലതുപോലെവറ്റിച്ചു വേവിക്കുക.അര മണിക്കൂ൪ കഴിഞ്ഞതിനു ശേഷം ഇറക്കി വച്ചു മസാലയില്‍ ദം ചെയ്യുക.
ദം ചെയ്യുന്ന വിധം
മസാലയില്‍ വേവിച്ച ബിരിയാണിച്ചോറും ഇറച്ചിയുമൊക്കെ ഒരുമിച്ച് അരമണിക്കൂ൪ കഴിഞ്ഞ് മൂടിവയ്ക്കുക.പാത്രത്തിന്‍റെ അരികുകള്‍ മൈദമാവുകൊണ്ട് ചേര്‍ത്തൊട്ടിച്ച് മുകളില്‍ കനലിട്ടാല്‍ കൂടുതല്‍ നല്ലതായിരിക്കും ഇങ്ങനെ ചെയ്താല്‍ ഇറച്ചിയിലെ മസാലാഗന്ധം ചോറിലേക്കും പകര്‍ന്ന് ബിരിയാണി അതീവ രുചികരമാവും