കാടമുട്ട സ്റ്റൂ
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെയും രണ്ടാമത്തെയും ചേരുവ വേവിച്ച തോടുകളഞ്ഞെടുക്കുക.എണ്ണ ചൂടാക്കി അതില്‍ സവാള, ഇഞ്ചി, പച്ചമുളക്, എന്നീ ചേരുവകള്‍ വഴറ്റുക.തേങ്ങാചിരകി അരകപ്പ് തേങ്ങാപ്പാലും ഒരുകപ്പ് രണ്ടാം പാലും അരകപ്പ് മൂന്നാംപ്പാലും പിഴിഞ്ഞെടുക്കുക.അതിനുശേഷം അല്പം മൈദയും തക്കാളിചാറും ചേര്‍ക്കുക.ഉരുളക്കിഴങ്ങും ഉപ്പും മസാലയും ചേര്‍ത്തതിനുശേഷം ആദ്യം മൂന്നാംപാലും രണ്ടാം പാലും ഒഴിക്കുക.കറി തിളയ്ക്കുമ്പോള്‍ കാടമുട്ട വേവിച്ചതും ചേര്‍ത്ത് കുറുകിവരുമ്പോള്‍ കാടമുട്ട വേവിച്ചതും ചേര്‍ത്ത് കുറുകിവരുമ്പോള്‍ ഒന്നാം പാലും ചേര്‍ത്ത് വാങ്ങിവയ്ക്കുക.
ചേരുവകള്‍
കാടമുട്ട – 10 എണ്ണം
ഉരുളക്കിഴങ്ങ് – 150 ഗ്രാം
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – 3 എണ്ണം
സവാള – 2 എണ്ണം
തക്കാളി – 2 എണ്ണം
ഗ്രാമ്പു – 3 എണ്ണം
ഏലയ്ക്ക – 2 എണ്ണം
കറുവപ്പട്ട – ഒരു കഷ്ണം
കുരുമുളക് – അര ടീസ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
എണ്ണ – ആവശ്യത്തിന്
കറിവേപ്പില – ഒരു തണ്ട്
തേങ്ങ – അര മുറി
ഉപ്പ് – പാകത്തിന്