ഓറഞ്ച് കോഫി ഉണ്ടാക്കുന്നത് എങ്ങനെ ?
വളരെ വ്യത്യസ്തമായ ഓറഞ്ചു കോഫി വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. ആര്‍ക്കും ഒരു മുന്‍പരിചയം ഇല്ലാതെ തന്നെ ഇത് ഉണ്ടാക്കാന്‍ സാധിക്കും.
ചേരുവകള്‍
ഉരുക്കിയ ചോക്കളേറ്റ് 2 കപ്പ്
ഓറഞ്ച് അല്ലി 4 എണ്ണം
ക്രീം അടിച്ചത് (വളരെ കുറച്ചു)
കറുവാ പട്ട പൊടിച്ചത് ഒരു നുള്ള്
രണ്ടു കപ്പു വെള്ളത്തില്‍ നാല് ടീസ്പൂണ്‍ കാപ്പി പൊടിയിട്ടു
തയാറാക്കിയ കാപ്പി രണ്ടു കപ്പു
ഉണ്ടാക്കേണ്ട വിധം
കാപ്പിയില്‍ ചോക്കളേറ്റ് ഉരുക്കിയതു ചേര്‍ത്ത് നന്നായി അടിക്കുക. എന്നിട്ട് ഓറഞ്ച് അല്ലികള്‍ രണ്ടു കപ്പിന്‍റെയും മുകളില്‍ വക്കുക. കാപ്പി കപ്പില്‍ ഒഴിച്ച് മുകളില്‍ ക്രീമും കറുവാപ്പട്ട പൊടിച്ചതും ചേര്‍ക്കുക.