മുതിരപായസം ഉണ്ടാക്കുന്ന വിധം??
മുതിരപ്പരിപ്പ് കൊണ്ട് കൊതിയുറും പായസം ….
പാകം ചെയ്യുന്ന വിധം
ഒരു പത്രത്തില്‍ നാല് കപ്പ് വെള്ളം എടുത്ത് അത് വെട്ടിത്തിളയ്ക്കുമ്പോള്‍ മുതിരുപ്പരിപ്പ് കഴുകി അരച്ച് വേവിക്കുക.ശര്‍ക്കരയില്‍ രണ്ടു കപ്പ് വെള്ളമൊഴിച്ചു ഉരുക്കി അരിച്ചു വെന്ത മുതിരയില്‍ ചേര്‍ത്ത് തുടരെയിളക്കണം.അടിക്കുപിടിക്കാതിരിക്കാന് നെയ്യ് ചേര്‍ക്കണം.നന്നായി വരണ്ടു വരുമ്പോള്‍ രണ്ടാം പാല് ചേര്‍ക്കുക.എല്ലാ ചേരുവകളും നന്നായി യോജിച്ചു വറ്റിവരുമ്പോള്‍ ഒന്നാം പാല് ഒഴിച്ചു ചൂടാക്കി ഇറക്കി വയ്ക്കുക.ചുക്കും ജീരകവും പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക.
ചേരുവകള്‍
- മുതിരപ്പരിപ്പ് വറുത്തത് -മുക്കാല്‍ കപ്പ്
- ശര്‍ക്കര – അരക്കിലോ
- നെയ്യ് -രണ്ടര ടീസ്പൂണ്‍
- തേങ്ങ ചിരകിയത് – എട്ടു കപ്പ്
- ഒന്നാം പാല് – നാല് കപ്പ്
- രണ്ടാം പാല് -എട്ടു കപ്പ്
- ഏലയ്ക്ക പൊടിച്ചത് -മുക്കാല്‍ ടീസ്പൂണ്‍
- ചുക്കും ജീരകവും പൊടിച്ചത് -ഒരു ടീസ്പൂണ്‍
- വെള്ളം -പാകത്തിന്