മാമ്പഴ ഹല്‍വ ഉണ്ടാക്കുന്നത് എങ്ങനെ ?
ചേരുവകള്
1. മാമ്പഴം ഒരു കിലോ
2. നെയ് ഒരു കപ്പ്
3.മൈദ 2 ടീസ്പൂണ്‍
4.പഞ്ചസാര അര കിലോ
5.വെള്ളം അര കപ്പ്
6.ഏളയ്ക്കാപൊടി 100 ഗ്രാം
പാകം ചെയ്യുന്ന വിധം
മാമ്പഴം കഷ്ണങ്ങള്‍ ആക്കി മിക്സിയില്‍ അരയ്ക്കണം.പഞ്ചസാരയില്‍ അരക്കപ്പ് വെള്ളം ഒഴിച്ച് പാനിയാകുക.പാനിയിലേക്ക് മാമ്പഴം അരച്ച്തിട്ട് നന്നായി തിളച്ചു തുടങ്ങുമ്പോള്‍ മൈദ അല്‍പ്പം വെള്ളത്തില്‍ കലക്കി ഒഴിച്ച് തുടരെ ഇളക്കണം ,വെള്ളം വറ്റി തുടങ്ങുമ്പോള്‍ നെയ്യ് ചേര്‍ത്ത് കൂട്ടു മുറുകി വരുമ്പോള്‍ താഴെ ഇറക്കി നെയ്യ് മയം പുരട്ടിയ പത്രത്തില്‍ പകര്‍ന്ന് മുകളില്‍ അണ്ടിപരിപ്പ് വിതറി തണുക്കുമ്പോള്‍ ഉപയോഗിക്കാം.