നാരങ്ങാരസം
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ ഒരു പാത്രത്തിലിട്ട് വേവിച്ച് ഉടയ്ക്കണം.ടൊമാറ്റോ കഴുകി കഷ്ണങ്ങളായി മുറിക്കുക.ഉള്ളി ചെറുതായി അറിഞ്ഞതും പച്ചമുളക് കഴുകി വൃത്തിയായി അരിഞ്ഞതും ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റണം.വഴറ്റിയത് വെന്ത പരിപ്പിട്ടു പാകത്തിന് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക.കറിവേപ്പില പച്ച കൊത്തമല്ലി ,തക്കാളി അരിഞ്ഞതും ചേര്‍ത്ത് തിളപ്പിച്ച് ഇളക്കി വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
തുവരന്‍ പരിപ്പ് – അര കിലോ
ടൊമാറ്റോ – അര കിലോ
ചുവന്നുള്ളി – 100 ഗ്രാം
പച്ചമുളക് – 10 എണ്ണം
മഞ്ഞള്‍പ്പൊടി – 2 നുള്ള്
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
മല്ലിയില – അല്പം
നാരങ്ങാനീര് – അര ഗ്ലാസ്