Cooking

ഐസ്ക്രീം കോള്‍ഡ് കോഫി എങ്ങനെ ഉണ്ടാക്കാം ?

ഐസ്ക്രീം കോള്‍ഡ് കോഫി ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എങ്ങനെയാണ് രുചികരമായി കോൾഡ് കോഫി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ!

ചേരുവകള്‍

വാനില ഐസ്ക്രീം 2 സ്കൂബ്
ഇന്‍സ്റ്റന്റ് കോഫി 3 ടേബിള്‍ സ്പൂണ്‍
പൌഡര്‍
                 
പാല്‍                               ഒരു കപ്പ്
ചൂട് വെള്ളം                     ഒരു കപ്പ്
ചോക്‌ളേറ്റ്                     3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര പൊടിച്ചത്   ആവശ്യത്തിന്


തയാറാക്കുന്ന വിധം

ആദ്യം കാപ്പി പൊടിയും ചൂട് വെള്ളവും ബ്ലന്‍ഡര്‍ ഉപയോഗിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്ക് പാലും പഞ്ചസാരയും ആവശ്യത്തിനു മാത്രം ചേര്‍ക്കുക. ശേഷം ഒരു സ്കൂബ് ഐസ്‌ക്രീം ചേര്‍ക്കുക വീണ്ടും അടിക്കുക. ഇതിനു ശേഷം ഗ്ലാസ്സിലേക്ക്‌ പകര്‍ന്നു വെക്കുക. ശേഷം ഇതിന് മുകളിലേക്ക് ഒരു സ്കൂബ് ഐസ്ക്രീം ചേര്‍ക്കുക എന്നിട്ട് അതിനു മുകിലായി ചോക്ലേറ്റ് ചേര്‍ക്കുക. ഐസ്ക്രീം കോൾഡ് കോഫി തയ്യാർ…