ഹൈദ്രാബാദ് ബിരിയാണി
പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ ഇഞ്ചിയും വെളുത്തുള്ളിയും തൈര് ഉപ്പ് എന്നീ ചേരുവകള്‍ ചേര്‍ത്ത് ഒരു മണിക്കൂ൪ വയ്ക്കണം.മൂന്നാമത്തെ ചേരുവ ചുവക്കാതെ വറുത്തെടുത്ത് വറ്റല്‍മുളകും , അണ്ടിപരിപ്പും അരച്ചെടുക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ അരച്ച ചേരുവകള്‍ ഇട്ട് വഴറ്റുക.അതിനുശേഷം ഇറച്ചികഷണങ്ങളും സവാള വറുത്തതിന്റെ കാല്‍ ഭാഗവും പകുതി ഗരം മസാലപ്പൊടിയും ചേര്‍ക്കുക.എണ്ണ തെളിയുന്നത് വരെ ഇളക്കണം.രണ്ടേ കാല്‍ കപ്പ് ചൂട് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.ബാക്കിയുള്ള ചേരുവകള്‍ നെയ്യൊഴിച്ച് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക, ഇവ ഇട്ട് വഴറ്റുക.അതിനുശേഷം അരിയും ചേര്‍ത്ത് വറുക്കണം.പാകത്തിന് ഉപ്പും ചേര്‍ത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ അരി വേവിക്കുക.വെന്തശേഷം ഒരു തട്ടിലേക്ക് മാറ്റി 9 മുതല്‍ 11 വരെയുള്ള ചേരുവകള്‍ എടുത്ത് കളയണം.ബാക്കിയുള്ള വറുത്ത സവാളയില്‍ മല്ലിയില പുതിനയില ഗരം മസാലപ്പൊടി എന്നീ ചേരുവകള്‍ ചേര്‍ത്ത് വയ്ക്കുക.ഒരു അടി കട്ടിയുള്ള പാത്രത്തില്‍ അല്‍പ്പം നെയ്യൊഴിച്ച് അര ഭാഗം ചോറിടുക.ചെറുനാരങ്ങാനീരും പകുതി മസാലയും ഇതിന്‍റെ മീതെ ഇടുക.അതിനുശേഷം സവാള കൂട്ട് മുകളില്‍ വിതറുക.ഇതുപോലെ ബാക്കിയുള്ള ചോറും ഇറച്ചിയും ഇതേ പോലെ നിരത്തുക,ചട്ടുകം കൊണ്ട് അമര്‍ത്തി നടുവില്‍ നാല് ദ്വാരങ്ങള്‍ ഉണ്ടാക്കുക.രണ്ട് ദ്വാരത്തില്‍ ഓരോ ടീസ്പൂണ്‍ നെയ്യും മറ്റ് രണ്ടെണ്ണത്തില്‍ കുങ്കുമം പാലില്‍ കലക്കിയതും ഒഴിച്ച് നന്നായി അമര്‍ത്തണം.കനമുള്ള മൂടി കൊണ്ട് പതിനഞ്ച് ഇരുപത് മിനിറ്റ് നേരം വയ്ക്കുക.ബിരിയാണി ഒരു പ്ലേറ്റില്‍ വിളമ്പി പുഴുങ്ങിയ മുട്ട രണ്ടായി മുറിച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
1-ഇറച്ചി ചെറിയ കഷ്ണങ്ങളാക്കിയത് -ഒന്നര കിലോ
2-ബിരിയാണി അരി -ഒരു കിലോ
3-സവാള അരിഞ്ഞത് -അര കിലോ
4-അണ്ടിപരിപ്പ് -50 ഗ്രാം
5-വറ്റല്‍ മുളക് -8എണ്ണo
6-വെളുത്തുള്ളി -8എണ്ണo
7-തൈര് -ഒന്നര കപ്പ്
8-ഗരം മസാലപ്പൊടി -രണ്ടര സ്പൂണ്‍
9-പട്ട – ചെറിയ കഷ്ണം
10-ഗ്രാമ്പു – 4 എണ്ണo
11-ഏലയ്ക്ക – 6 എണ്ണo
12-ചെറുനാരങ്ങാനീര് -3 നാരങ്ങയുടേത്
13-മല്ലിയില അരിഞ്ഞത് -മുക്കാല്‍ കപ്പ്
14-പുതിനയില അരിഞ്ഞത് -അരകപ്പ്
15-കുങ്കുമപ്പൂവ് -മൂന്ന് നുള്ള്
16-പാല്‍ -മുക്കാല്‍ കപ്പ്
17-മുട്ട പുഴുങ്ങിയത് -രണ്ട്