CookingCurry RecipesEncyclopedia

തേങ്ങചേര്‍ത്ത ഇഞ്ചിക്കറി

ഇഞ്ചി ചെറുതായി വട്ടത്തില്‍ അരിഞ്ഞു ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് വയ്ക്കുക.തേങ്ങ പൂളിയെടുത്ത് ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക.പച്ചമുളക് കഴുകി വട്ടത്തില്‍ അരിഞ്ഞു വയ്ക്കണം.ഒരു പാത്രത്തില്‍ പച്ചമുളകും അരിഞ്ഞ തേങ്ങയും ഇഞ്ചികഷണങ്ങളുമിട്ടു അല്പം വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.മുളക് അല്പം എണ്ണമയത്തില്‍ വറുക്കണം. എണ്ണയില്‍ ഉലുവ വറുക്കുക.മൂത്തശേഷം ചൂടോടെ പൊടിച്ചെടുക്കുക. പുളി ഒരു പാത്രത്തിലിട്ട് ചൂടു വെള്ളം ഒഴിച്ച് പിഴിയുക.ഇഞ്ചി വെന്തശേഷം ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കണം.എണ്ണ കായുമ്പോള്‍ കടുകും വറ്റല്‍ മുളകും കറിവേപ്പിലയുമിട്ട് താളിച്ച് വേവിച്ചു വച്ചിരിക്കുന്ന ഇഞ്ചികഷ്ണങ്ങള്‍ ചേര്‍ക്കുക.ബ്രൌണ്‍ നിറമാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കുക.വറുത്തു പൊടിച്ച് വച്ചിരിക്കുന്ന മുളകും ഉലുവയും ചേര്‍ക്കണം.അതിനുശേഷം പിഴിഞ്ഞുവച്ചിരിക്കുന്ന പുളി ഒഴിച്ച് വീണ്ടും അടുപ്പത്തു വയ്ക്കുക.പാകത്തിന് ഉപ്പുചേര്‍ക്കേണ്ടതാണ്.തിളയ്ക്കുമ്പോള്‍ അല്പം പഞ്ചസാരകൂടി ചേര്‍ത്ത് കുഴമ്പ് രൂപത്തില്‍ വേണം ഇറക്കി വയ്ക്കാന്‍.