CookingCurry RecipesEncyclopedia

മധുരക്കിഴങ്ങു കറി

പാചകം ചെയ്യുന്ന വിധം
മധുരക്കിഴങ്ങ് ചെത്തി കഴുകി മുളകും മഞ്ഞളും അരച്ച് കിഴങ്ങില്‍ പുരട്ടി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.അതിനു ശേഷം ചീനച്ചട്ടി ചൂടാക്കി കടുകും ജീരകവും കറിവേപ്പിലയും ചേര്‍ക്കണം.ഉള്ളി തൊലിച്ച് അരിഞ്ഞു വയ്ക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു അരിഞ്ഞ ഉള്ളി അതിലിട്ട് വഴറ്റി വേവിച്ച കിഴങ്ങില്‍ എല്ലാം ചേര്‍ത്തിളക്കി ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
മധുരക്കിഴങ്ങ്(ചീനി) – ഒരു കിലോ
ഉള്ളി – ഒരു കിലോ
ജീരകം – ഒരു സ്പൂണ്‍
കടുക് – ഒന്നേ കാല്‍ സ്പൂണ്‍
കറിവേപ്പില – 2 പിടി
വെളുത്തുള്ളി – 4 കഷ്ണം
പൊടിച്ച വറ്റല്‍
മുളക് – 8 എണ്ണം
മഞ്ഞള്‍ – അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്