CookingEncyclopediaStew Recipes

വെള്ളരിക്കാ സ്റ്റൂ

തയ്യാറാക്കേണ്ട വിധം
വെള്ളരിക്ക നീളത്തില്‍ മുറിയ്ക്കുക.ഒരു പാത്രത്തില്‍ വെണ്ണ ഒഴിച്ച് ചൂടാക്കുക.ഉരുകുമ്പോള്‍ വെള്ളരിക്ക അതില്‍ ഇട്ട് ചുവന്നുവരുന്നത് വരെ വഴറ്റുക.മറ്റൊരു പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് അതില്‍ അമേരിക്കന്‍ മാവും കുരുമുളക് പൊടിച്ചതും ഉപ്പും ചേര്‍ത്ത് ഇളക്കുക അതിനുശേഷം സൂപ്പ് ഒഴിച്ച് തിളയ്ക്കുന്നതു വരെ ചൂടാക്കുക.ഇതില്‍ വെള്ളരിക്ക കഷ്ണം ഇട്ട് ഇളക്കി ഇറക്കിവച്ച് ഉപയോഗിക്കാം.

ചേരുവകള്‍
വെള്ളരിക്ക – 2 എണ്ണം
വെണ്ണ – 2 സ്പൂണ്‍
മാവ് – 2 സ്പൂണ്‍
കുരുമുളക് – 20 എണ്ണം
ഉപ്പ് – പാകത്തിന്
ഇറച്ചിസൂപ്പ് – 2 കപ്പ്‌