ശീമചേമ്പ് കറി
പാകം ചെയ്യുന്നവിധം
ശീമചേമ്പ് കഷ്ണങ്ങളായി വട്ടത്തില്‍ മുറിച്ച് അല്പം വെള്ളം ഒഴിച്ചു ചേമ്പ് കഷ്ണങ്ങളിട്ടു വേവിക്കുക.കഷ്ണങ്ങള്‍ വെന്തശേഷം പാകത്തിന് ഉപ്പും ചേര്‍ക്കുക.വറ്റല്‍ മുളകും മഞ്ഞള്‍പ്പൊടിയും തേങ്ങ , ജീരകം ,ഉള്ളി ഇവയും അരച്ച് കഷ്ണങ്ങള്‍ വെന്തശേഷം അതിലിട്ടിളക്കി ചൂടാക്കുക.പതഞ്ഞു വരുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കണം. ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് മുളക് മുറിച്ചതും കടുകും കറിവേപ്പിലയുമിട്ട് വാങ്ങി ശീമചേമ്പ് കറിയില്‍ ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.
ശീമചേമ്പ് – അര കിലോ
തേങ്ങാ ചിരകിയത് – ഒരു മുറി
വറ്റല്‍ മുളക് – 8 എണ്ണം
മഞ്ഞള്‍പ്പൊടി – 2 സ്പൂണ്‍
ജീരകം – 1 സ്പൂണ്‍
ചുവന്നുള്ളി – 6 അല്ലി
ഉപ്പ് – പാകത്തിന്
കടുക് താളിക്കാന്‍
വെളിച്ചെണ്ണ – 4 സ്പൂണ്‍
വറ്റല്‍മുളക് മുറിച്ചത്- 4 എണ്ണം
കടുക് – ഒരു സ്പൂണ്‍
കറിവേപ്പില – കുറച്ച്