EncyclopediaTell Me Why

ബ്ലീച്ചിംഗ് പൗഡര്‍ ഉണ്ടാക്കുന്നത് എങ്ങനെ?

വസ്ത്രങ്ങളിലെ അഴുക്കും കറയുമൊക്കെ കളയാനുപയോഗിക്കുന്ന രാസവസ്തുവാണ് ബ്ലീച്ചിംഗ് പൗഡര്‍. 1785-ല്‍ ഫ്രാന്‍സിലെ രസതന്ത്രജ്ഞനായ ക്ലോക്ക് ലൂയി ബെര്‍തോലേറ്റാണ്‌ ഇത് കണ്ടുപിടിച്ചത്.ക്ലോറിന്‍ വാതകത്തിന് അഴുക്കു കളയാന്‍ കഴിവുണ്ടെന്ന് അദ്ദേഹം കണ്ടുപിടിച്ചു. വസ്ത്രങ്ങളിലെ കറ കളയുന്നതിനു ക്ലോറിന്‍ ലായനി ഉപയോഗിക്കണമെന്ന് അദ്ദേഹം തെളിയിച്ചു.എന്നാല്‍ നാം ഇന്ന് കാണുന്നതുപോലെയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉണ്ടാക്കിയത് പള്‍സ്ടെസാന്റ് എന്നു പേരുള്ള സ്കോട്ട്ലാന്റുകാരനാണ്.