Biriyani RecipesCookingEncyclopedia

ഉരുളക്കിഴങ്ങ് ബിരിയാണി

പാകം ചെയ്യുന്ന വിധം
ഒന്നാമത്തെ ചേരുവ കഴുകി വെള്ളം വാര്‍ന്ന് പോകാന്‍ വയ്ക്കുക.സവാള തൊലികളഞ്ഞ് നാലായി മുറിച്ച് വയ്ക്കുക.രണ്ടാമത്തെ ചേരുവയായ ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നാലായി മുറിയ്ക്കുക,6 ഉം 7 ഉം ചേരുവകള്‍ ചേര്‍ത്ത് അരച്ചു വയ്ക്കുക.ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ നെയ്യൊഴിച്ച് ഉരുക്കി ഉള്ളിയിട്ട് മൂപ്പിക്കുക.ഉള്ളി ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ അരിയും കുതിര്‍ത്ത പരിപ്പും ചേര്‍ത്തിളക്കി പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക.അരി തിളയ്ക്കുമ്പോള്‍ അരച്ച ഇഞ്ചി, കറുവാപ്പട്ട , മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നീ ചേരുവകള്‍ ചേര്‍ക്കുക.ഏകദേശം അരി വെന്തു വരുമ്പോള്‍ മുറിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ഇതില്‍ ചേര്‍ക്കുക.പിന്നീട് ഇത് തുടരെ ഇളക്കി കൊണ്ടിരിക്കണം.അരി വെന്ത് വെള്ളം വാടിയ ശേഷം അടുപ്പില്‍ നിന്നിറക്കി കൊത്തമല്ലിയിലയും, വഴറ്റിവച്ചിരിക്കുന്ന ഉള്ളിയും ചേര്‍ത്ത് വിളമ്പുക.

ചേരുവകള്‍

ബിരിയാണി അരി -ഒരു കിലോ
ഉരുളക്കിഴങ്ങ് -ഒരു കിലോ
ചെറുപയര്‍ പരിപ്പ് -അര കിലോ
നെയ്യ് -50 ഗ്രാം
തേങ്ങാ -ഒന്ന്
കറുവപ്പട്ട -ചെറിയ കഷ്ണം
ഇഞ്ചി -ചെറിയ കഷ്ണം
സവാള -5 എണ്ണo
കൊത്തമല്ലിയില -ഒന്നര പിടി
വെളുത്തുള്ളി -10 അല്ലി
തൈര് -ഒന്നര കപ്പ്‌
മുളകുപൊടി -ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്