EncyclopediaTell Me Why

തുഷാരമുണ്ടാകുന്നത് എങ്ങനെ?

നല്ല തണുപ്പുള്ള ദിവസങ്ങളില്‍ അതിരാവിലെ പറമ്പിലെ ചെടികളുടെ ഇലകളില്‍ മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കാണാം, ഇവയാണ് തുഷാര എന്നറിയപ്പെടുന്നത്.

   രാത്രിയില്‍ അന്തരീക്ഷം തണുക്കുമ്പോള്‍ കൂടെ ഭൂമിയും തണുക്കുന്നു. തന്മൂലം ഭൂമിയുടെ ഉപരിതലത്തിലുള്ള വായുവും തണുക്കുന്നു. ഇതുമൂലം വായുവിലുള്ള ജലബാഷ്പം തണുക്കുകയും ജലത്തുള്ളികളായി ഇലകളിലും മറ്റും പട്ടിപ്പിടിക്കുകയും ചെയ്യുന്നു.ചെടികളും ജലബാഷ്പം പുറത്തുവിടുന്നുണ്ട്. അന്തരീക്ഷത്തിലെ ജലബാഷ്പം ഇവയുമായി കൂടിച്ചേര്‍ന്ന് വലിയ ജലകണികളായിടിത്തീരുന്നു. ഇങ്ങനെ ജലകണികകളുണ്ടാക്കുന്നതു കൊണ്ടാണ് മഴ പെയ്തില്ലെങ്കിലും ചുറ്റുപാടുകളെല്ലാം നനഞ്ഞിരിക്കുന്നതായി നാം കാണുന്നത്. അന്തരീക്ഷതാപനില പൂജ്യത്തിലും താഴെയാകുമ്പോള്‍ ഈ ജലകണികകള്‍ മഞ്ഞുകണങ്ങളായിത്തീരുന്നു.