CookingEncyclopediaHalwa Recipes

വെളുത്ത ഹല്‍വ

പാകം ചെയ്യുന്ന വിധം
പാല്‍, പഞ്ചസാര, ഗോതമ്പ് മാവ്, എന്നീ ചേരുവകള്‍ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കലക്കി അടുപ്പത്ത് വച്ച് തിളപ്പിക്കുക.ഇതില്‍ ബദാo പരിപ്പ് ചെറുകഷ്ണങ്ങളാക്കിയതും മുന്തിരിങ്ങ കുരുകളഞ്ഞതും ചേര്‍ക്കണം.എന്നിട്ടു നെയ്യ് ചേര്‍ത്തിളക്കി വറ്റിക്കുക.ഏലക്കായ്‌ നേര്‍മയായി പൊടിച്ചു വിതറി ഇളക്കി വാങ്ങി നെയ്യ് പുരട്ടിയ പാത്രത്തില്‍ പകര്‍ന്നു നല്ലവണ്ണം ആറിയശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് ഉപയോഗിക്കാം.

ചേരുവകള്‍
ഗോതമ്പ്മാവ് – കാല്‍ കിലോ
പശുവിന്‍ പാല് – അര ലിറ്റര്‍
പഞ്ചസാര – അര കിലോ
ബദാം പരിപ്പ് – 50 ഗ്രാം
മുന്തിരിങ്ങ – 50 ഗ്രാം
നെയ്യ് – 50 ഗ്രാം
ഏലയ്ക്കായ് പൊടിച്ചത്-1സ്പൂണ്‍