CookingCurry RecipesEncyclopedia

വെജിറ്റബിള്‍ ഭ‍ജി

പാകം ചെയ്യുന്ന വിധം
പച്ചക്കറികള്‍ കഴുകി മുറിയ്ക്കുക ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചെറുതായി അരിയുക.നെയ്യ് ഉരുക്കി മസാല വറുക്കുക.പച്ചക്കറികളും ഉപ്പും ചേര്‍ക്കുക.ഇളക്കി താളിക്കുക,അരച്ച് നേരിയ തീയില്‍ വേവിക്കുക.അടിയില്‍ പിടിയ്ക്കാതിരിക്കാന്‍ ഇടയ്ക്കിടെ പാത്രം എടുത്ത് ഇളക്കണം.പച്ചക്കറികള്‍ വെന്തു കഴിഞ്ഞാല്‍ വെള്ളം ചേര്‍ക്കാനും പച്ചക്കറികള്‍ വെന്തു കഴിഞ്ഞാല്‍ ഉണക്കിയ മാങ്ങ പൊടിച്ചത് അല്പം വെള്ളത്തില്‍ കലക്കി ഒഴിച്ച് വാങ്ങി വയ്ക്കുക.ഭജിയില്‍ ഏതു പച്ചക്കറികള്‍ വെണമെങ്കിലും ചേര്‍ക്കാവുന്നതാണ്.

ചേരുവകള്‍
ഉരുളക്കിഴങ്ങ് – അര കിലോ
ക്യാബേജ് – 2 ചെറിയ കഷ്ണം
പട്ടാണി മാവ് – 250 ഗ്രാം
തക്കാളി – 6 എണ്ണം
ഉള്ളി – 250 ഗ്രാം
മഞ്ഞള്‍പ്പൊടി – 2 ടീസ്പൂണ്‍
ജീരകം – 2 നുള്ള്
പച്ചമുളക് – 4 എണ്ണം
ഇഞ്ചി – 2 വലിയ കഷ്ണം
വെളുത്തുള്ളി – മൂന്നോ നാലോ അല്ലി
പച്ചമാങ്ങാ
ഉണക്കിയത് – ആവശ്യത്തിന്
നെയ്യ് – 60 ഗ്രാം
ഉപ്പ് – പാകത്തിന്