Biriyani RecipesCookingEncyclopedia

മട്ടണ്‍ ബിരിയാണി

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം എടുത്ത് അത് തിളയ്ക്കുമ്പോള്‍ ബിരിയാണി അരി കഴുകി അരിച്ചു ഇടുക.മൂന്നാമാത്തെ ചേരുവ വേവിച്ച് തോട് കളഞ്ഞ് വയ്ക്കുക.രണ്ടാമത്തെ ചേരുവ നല്ലവണ്ണം കഴുകി പ്രത്യേകം വേവിച്ച് വയ്ക്കുക.അരി മുക്കാല്‍ വേവാകുമ്പോള്‍ ഒരു ഉരുളി അടുപ്പത്ത് വച്ച് നെയ്യ് ഒഴിച്ച് ചോറ്, വേവിച്ച ഇറച്ചി, മുട്ട എന്നീ ചേരുവകള്‍ ഇടുക.അതിനുശേഷം ഗരം മസാല, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗ്രാമ്പു, എന്നീ ചേരുവകള്‍ ചേര്‍ത്ത് ഇളക്കണം.ചോറ് കുഴഞ്ഞു പോകാതിരിക്കാന്‍ നാരങ്ങാനീര് ചേര്‍ത്ത് ചിക്കിയെടുക്കുക.പിന്നീട് വാങ്ങിവച്ച് മല്ലിയില ഇടുക.12 മുതല്‍ 14 വരെയുള്ള ചേരുവകള്‍ ഉപ്പും ചേര്‍ത്ത് വയ്ക്കുക.തൈരും നാരങ്ങയും കറിയായി ചോറിനോടൊപ്പം ഉപയോഗിക്കാം.


ചേരുവകള്‍

1-ബിരിയാണി അരി -ഒരു കിലോ
2-ആട്ടിറച്ചി -2കിലോ
3-മുട്ട -10
4-മുളക്പൊടി -2 ടീ സ്പൂണ്‍
5-മഞ്ഞള്‍പ്പൊടി -ഒരു ടീ സ്പൂണ്‍
6-നെയ്യ് -200 ഗ്രാംഗ്രാമ്പു
7-ഗ്രാമ്പു -18 എണ്ണo
8-ഏലയ്ക്ക -10എണ്ണ0
9-കറുവാപ്പട്ട -ഒരു കഷ്ണo
10-ഗരം മസാല -മൂ’ന്ന് ടേബിള്‍സ്പൂണ്‍
11-നാരങ്ങാ നീര് -രണ്ട് സ്പൂണ്‍
12-സവാള -8എണ്ണo
13-തൈര് -2 കപ്പ്‌
14-തക്കാളി -4എണ്ണo
15-പച്ചകൊത്തമല്ലി -ഒന്നരപിടി
16-ഉപ്പ് -പാകത്തിന്
17-പച്ചമുളക് -8 എണ്ണo
18-ചെറു നാരങ്ങാ -4എണ്ണo
19-മുളകുപൊടി -2 ടേബിള്‍സ്പൂണ്‍