CookingCurry RecipesEncyclopedia

ദാല്‍ കറി

പാചകം ചെയ്യുന്ന വിധം
സവാളയും പച്ചമുളകും അരിഞ്ഞു വയ്ക്കുക. ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ 4 സ്പൂണ്‍ എണ്ണയോ നെയ്യോ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേര്‍ത്ത് താളിച്ച് ശേഷം പരിപ്പും ചേര്‍ത്ത് താളിച്ച് വെള്ളം ഒഴിച്ച് വേവിക്കുക.പരിപ്പ് തവികൊണ്ട് ഉടയ്ക്കുക. വേണമെങ്കില്‍ കുറച്ചു വെള്ളവുo പാകത്തിന് ഉപ്പ് ചേര്‍ക്കുക.ചീനച്ചട്ടി അടുപ്പില്‍ വച്ച് നെയ്യൊഴിച്ച് ഉരുകുമ്പോള്‍ കടു പൊട്ടിച്ച് ഉപയോഗിക്കാം.


ചേരുവകള്‍

തുവരന്‍ പരിപ്പ് – അര കിലോ
സവാള – 6 എണ്ണം
പച്ചമുളക് – 4 എണ്ണം
മഞ്ഞള്‍പ്പൊടി – 2 നുള്ള്
നെയ്യ് – 4 സ്പൂണ്‍
ഉപ്പ് – പാകത്തിന്
കടുക് താളിക്കാന്‍
വെളിച്ചെണ്ണയോ
നെയ്യോ – 4 വലിയ സ്പൂണ്‍
കറിവേപ്പില – 2 ഞെട്ട്
കടുക് – ഒരു സ്പൂണ്‍
മുളക് – 6