ഭേയ്ന്‍ കോഫ്ത്താകറി
പാകം ചെയ്യുന്ന വിധം
താമരതണ്ട് വറുത്ത് 2 നുള്ള് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ ഉരുളകളിട്ടു വറുത്തു കോരുക.ബാക്കിയുള്ള ഉള്ളിയും വെളുത്തുള്ളിയും അരിച്ച് എണ്ണയില്‍ വറുക്കണം.ഉള്ളി ചുവന്നു വരുമ്പോള്‍ തക്കാളി കഴുകി നാലായി മുറിച്ചു മഞ്ഞളും ,ഉപ്പും, മല്ലിപൊടി, മുളകുപൊടി, ചേര്‍ത്ത് വറുക്കുക.
തക്കാളി വെന്തുരുകുമ്പോള്‍ വെള്ളം ഒഴിച്ച് പതിനഞ്ചു മിനിട്ട് തിളപ്പിക്കുക.നേരത്തെ വറുത്തു വച്ചിരിക്കുന്ന കോഫ്ത്താ ചേര്‍ത്ത് വീണ്ടും കാല്‍ മണിക്കൂര്‍ വേവിക്കുക.ഗരംമസാല ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കുക.
ചേരുവകള്‍
താമരയുടെ തണ്ട് – അര കിലോ
ഉള്ളി – 400 ഗ്രാം
ഇഞ്ചി – 2 ചെറിയ കഷ്ണം
വെളുത്തുള്ളി – എട്ടോ ഒന്‍പതോ അല്ലി
കടലമാവ് – 200 ഗ്രാം
മുളകുപൊടി – ഒന്നേകാല്‍ സ്പൂണ്‍
കൊത്തമല്ലി
പൊടിച്ചത് – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഗരം മസാല – അര ടീസ്പൂണ്‍
തക്കാളി – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിനു