ഇടിമിന്നലിന്റെ ദൂരം കണക്കാക്കുന്നത് എങ്ങനെ??
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ മിന്നല്‍ ആദ്യം കാണുകയും ഇടിശബ്ദം പിന്നീട് കേള്‍ക്കുകയും ചെയ്യുന്നത് ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതെന്തുകൊണ്ടാണ്? പ്രകാശം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നതാണ് ഇതിന്‍റെ തത്ത്വം. മിന്നലുണ്ടാവുന്നത് എത്ര ദൂരെയാണ് എന്നതനുസരിച്ചാണ് ഇടിയുടെ ശബ്ദം കേള്‍ക്കാനുള്ള താമസവും , മിന്നല്‍ കഴിഞ്ഞ് ഇടിയുടെ ശബ്ദം കേള്‍ക്കാന്‍ എത്ര സെക്കന്റ് സമയം എടുത്തു എന്നു കണക്കാക്കുക. ഇതിനെ അഞ്ചുകൊണ്ട് ഹരിച്ചാല്‍ മിന്നല്‍ എത്രമൈല്‍ അകലെയാണ് എന്ന് മനസ്സിലാക്കാനാകും.