EncyclopediaInventionsTell Me Why

സേഫ്റ്റിപിന്‍ കണ്ടുപിടിച്ചത് എങ്ങനെ?

വാള്‍ട്ടര്‍ ഹണ്‍ട് എന്ന അമേരിക്കക്കാരന്‍ തന്‍റെ വര്‍ക്ക് ഷോപ്പിലെ പണിമേശയ്ക്കടുത്തിരുന്നു അലസമായി ഒരു ചെറിയ കമ്പിക്കഷ്ണം വളച്ചു പിരിച്ചുകൊണ്ടിരിക്കയായിരുന്നു. 1849-ലെ ഒരു സായഹനത്തിലാണ് സംഭവം. ഹണ്‍ടിനു പെട്ടെന്നൊരാശയം മനസ്സിലുടലെടുത്തു. കമ്പിയുടെ നടുഭാഗം രണ്ടുതവണ ചുറ്റി വളച്ച് ഒരറ്റം ചൂണ്ടപോലെ രൂപപ്പെടുത്തി മറ്റേത്തലയ്ക്കല്‍ ഉടക്കി വച്ചു, വളരെ അനായാസമായും അവിചാരിതമായും നടത്തിയ ഈ കണ്ടുപിടിത്തത്തിന്റെ നിര്‍മ്മാണാവകാശം അന്ന് തന്നെ അയാള്‍ 400 ഡോളറിന് കച്ചവടമുറപ്പിച്ചു.