EncyclopediaTell Me Why

പച്ചമാങ്ങയും പുളിയും കാണുമ്പോള്‍ വായില്‍ വെള്ളമൂറുന്നത് എങ്ങനെ?

ആരെങ്കിലും പച്ചമാങ്ങയോ പുളിയോ തിന്നുന്നത് കാണുമ്പോള്‍ നമ്മുടെ വായിലും വെള്ളമൂറിവരാറുണ്ട് വളരെ സ്വാദിഷ്ടമായ ആഹാരസാധനങ്ങള്‍ കാണുമ്പോഴും ചില ഭക്ഷണ സാധനങ്ങളുടെ ഗന്ധമേല്‍ക്കുമ്പോഴും വായില്‍ വെള്ളമൂറാറുണ്ട്. മുമ്പുണ്ടായിട്ടുള്ള അനുഭവങ്ങള്‍ മൂലമുള്ള അനൈശ്ചികചേഷ്ടകള്‍ ആണ് ഇതിനു കാരണം, റഷ്യന്‍ ശാസ്ത്രക്ജ്ഞനായ പാവ് ലോവ് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയത്.
തുടര്‍ച്ചയായി ഉണ്ടാകുന്ന സംഭവങ്ങള്‍ ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ തലച്ചോറില്‍ രേഖപ്പെടുത്തി വച്ചിരിക്കുന്നുണ്ടാകും. പ്രസ്തുത സംഭവങ്ങളുടെ ആവര്‍ത്തനം പ്രതീക്ഷിച്ചാണ് ഉമിനീര്‍ ഗ്രന്ഥികള്‍ക്ക് സ്രവിക്കാന്‍ നിര്‍ദ്ദേശം ലഭിക്കുന്നതെന്നു കരുതപ്പെടുന്നു.