പല്ലി ചുവരില്‍ നടക്കുന്നത് എങ്ങനെ??
പല്ലിയുടെ പാദങ്ങളില്‍ ശൂന്യ ഭാഗമുണ്ടെന്നും അതമര്‍ത്തിപ്പതിപ്പിച്ച് അതില്‍ നിന്ന് ചൂഷ്ണ മര്‍ദ്ദമുണ്ടായി ഒട്ടിപ്പിടിക്കാനുള്ള ബലമുണ്ടാകുമെന്നും അങ്ങനെയാണ് ചുവരിലും മറ്റും നടക്കുന്നതെന്നും ഒരു കാലത്ത് വിശ്വസിച്ചിരുന്നു. അടുത്തകാലത്ത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിലൂടെയുള്ള നിരീക്ഷണമാണ് ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചത്.
പല്ലിയുടെ പാദങ്ങള്‍ക്കിടയില്‍ അതിസൂക്ഷ്മങ്ങളായ ഒരു കൂട്ടം രോമങ്ങള്‍ ഉള്ളതായി ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് കണ്ടെത്തി. ഇവയുടെ വ്യാസം ഒരു മില്ലി മീറ്ററിന്റെ നാലായിരത്തില്‍ ഒരു ഭാഗം മാത്രമാണ്. ചുവരിലെയും മച്ചിലേയും എന്തിന് കണ്ണാടിയുടെ പോലും സൂക്ഷ്മമായ പരുപരപ്പുകളില്‍ പറ്റിപ്പിടിച്ചു നില്‍ക്കാന്‍ പല്ലിയെ സഹായിക്കുന്നത് ഈ അതിസൂക്ഷ്മ രോമങ്ങളാണെന്നു കണ്ടെത്തിയിട്ടുണ്ട്.