EncyclopediaTell Me Why

ഭൂമിക്ക് ചൂടു നിലനിര്‍ത്താന്‍ കഴിയുന്നത് എങ്ങനെ?

ഭൂമിക്കാവശ്യമായ താപോര്‍ജ്ജം പ്രധാനമായും സൂര്യനില്‍ നിന്നാണ്. ഇതുകൂടാതെ ഭൂമിയുടെ അന്തര്‍ഭാഗത്ത് ചൂട് തങ്ങിനില്‍ക്കുന്നുമുണ്ട്. ഭൂമി ഇന്നത്തെ അവസ്ഥയിലേക്ക് രൂപാന്തരപ്പെട്ടുവരുന്നതിനുള്ള വിവിധ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സൃഷ്ടിക്കപ്പെട്ട താപാമാണ്. ഭൂമി സങ്കോചിച്ചപ്പോള്‍ വിമോചിതമായ ഊര്‍ജ്ജത്തില്‍ നിന്നും താപം ലഭിച്ചിട്ടുണ്ട്. അതുപോലെ ചില പ്രത്യേകതരo റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍ ക്ഷയിച്ചപ്പോഴുണ്ടായ താപവും ഭൂമിക്കു മുതല്‍ക്കൂട്ടായിട്ടുണ്ട്. എന്നാലും സര്‍വ്വപ്രധാനമായും നമുക്ക് ചൂടും വെളിച്ചവും ഊര്‍ജ്ജവും നല്‍കുന്നത് സൂര്യന്‍തന്നെ. സൂര്യനില്ലായിരുനെന്നു ഒന്നു സങ്കല്പിച്ചു നോക്കൂ. നമ്മുടെ ഈ മനോഹരതീരം തണുത്തുറഞ്ഞ വെറുമൊരു മണ്‍കട്ട മാത്രമായി നിലകൊള്ളുമായിരുന്നു.