ഉറുമ്പുതീനി ഉറുമ്പിനെ പിടിക്കുന്നത് എങ്ങനെ?
ഉറുമ്പുതീനിയുടെ വായ് കൂര്‍ത്തിട്ടാണ് . ഇവ ഉറുമ്പിനെയും ചിതലിനെയും ഒരു സൂത്രം പ്രയോഗിച്ചാണ് പിടികൂടി ഭക്ഷിക്കുന്നത്. ഇവ ഉറുമ്പിന്‍ കൂടും ചിതല്‍ പുറ്റും കൈകൊണ്ടു തല്ലിപൊളിച്ച് തന്‍റെ കൂര്‍ത്ത വായ് കൂട്ടിനകത്ത് കടത്തിവയ്ക്കും.ഉറുമ്പുതീനിയുടെ നാവിനു നല്ല നീളമാണ്.ഈ നാക്ക് കൂട്ടിനകത്തേക്ക് നീട്ടിപിടിക്കുo ഇരയാണെന്ന് കരുതി ഉറുമ്പും ചിതലും മറ്റും നാക്കിനെ ആക്രമിക്കുകയും അതില്‍ പറ്റിപ്പിടിക്കുകയും ചെയ്യും. ഉറുമ്പുതീനി നാക്ക് വായ്‌ക്കകത്തേക്ക് വലിച്ച് ഇരയെ ഭക്ഷിക്കും.