EncyclopediaTell Me Why

വിയര്‍പ്പിന് ദുര്‍ഗന്ധം ഉണ്ടാകുന്നത് എങ്ങനെ?

ചില സോപ്പുകളുടെയും മറ്റും പരസ്യം കണ്ടിട്ടില്ലേ? വിയര്‍പ്പിന്‍റെ ദുര്‍ഗന്ധമകറ്റുന്നു എന്നു അവകാശപ്പെട്ടുകൊണ്ടു, കഠിനമായി അദ്ധ്വാനിച്ചും കളിച്ചും മറ്റും വിയര്‍ത്തു കുളിച്ചുവരുന്നവര്‍ക്ക് സഹിക്കാനാവാത്ത ദുര്‍ഗന്ധമുണ്ടാകാറുണ്ട്. എന്താണ് വിയര്‍പ്പിന് ഇങ്ങനെ ദുര്‍ഗന്ധമുണ്ടാകുവാന്‍ കാരണം.

   യഥാര്‍ത്ഥത്തില്‍ വിയര്‍പ്പിന് ദുര്‍ഗന്ധമില്ല എന്നറിയുക. പ്രത്യേകിച്ച് മരണമൊന്നുമില്ലാത്ത ശരീരസ്രവമാണ് വിയര്‍പ്പ്, എന്നാല്‍ വിയര്‍ക്കുമ്പോള്‍ അതോടൊപ്പം ദുര്‍ഗന്ധവുമുണ്ടാകുന്നു, നമ്മുടെയെല്ലാം തൊലിപ്പുറത്ത് ധാരാളമായി ഉള്ള ബാക്ടീരിയ എന്ന സൂക്ഷ്മജീവികളാണ് ദുര്‍ഗന്ധമുണ്ടാക്കുന്നത്. മൈക്രോസ്കോപ്പ് ഉപയോഗിച്ചു മാത്രം കാണാന്‍ കഴിയുന്ന ഈ ജീവികള്‍ വിയര്‍പ്പുമായി കലരുന്നു. വിയര്‍പ്പുമായി ബാക്ടീരിയകള്‍ കലരുമ്പോള്‍ ചില രാസപ്രവര്‍ത്തനങ്ങള്‍ നടക്കും. ഈ രാസപ്രവര്‍ത്തന൦ ഗന്ധമില്ലാത്ത വിയര്‍പ്പിന് ദുര്‍ഗന്ധം സമ്മാനിക്കും.