EncyclopediaTell Me Why

മിന്നല്‍ ഉണ്ടാകുന്നത് എങ്ങനെ?

കാറ്റും മഴയുമുള്ള സമയങ്ങളിലാണ് സാധാരണ മിന്നല്‍ ഉണ്ടാകുന്നത്. മേഘങ്ങള്‍ തമ്മിലോ . മേഘവും ഭൂമിയും തമ്മിലോ വളരെ ഉയര്‍ന്ന വോള്‍ട്ടതോ വ്യത്യാസം ഉണ്ടാകുമ്പോഴാണ്‌ മിന്നല്‍ ഉണ്ടാകുന്നത്.വായുവില്‍ പോസ്റ്റീവ് ചാര്‍ജ്ജും നെഗറ്റീവ് ചാര്‍ജ്ജുമുള്ള അനേകം കണികകളുണ്ട്. ശക്തിയായ കാറ്റടിക്കുമ്പോള്‍ ഈ ചാര്‍ജ്ജ് കണികകള്‍ ഒരുമിച്ച് കൂടുകയും അവയുടെ ശക്തി വര്‍ദ്ധിക്കുകയും അവയ്ക്കിടയില്‍ ഒരു ശൂന്യസ്ഥലം ഉണ്ടാവുകയാണെങ്കില്‍ ആ സ്ഥലത്തു കൂടെ ഒരു പ്രകാശസ്ഫൂലിoഗo ഉണ്ടാവുകയും ചെയ്യുന്നു.ഇതാണ് മിന്നല്‍ എന്നറിയപ്പെടുന്നത്.