തടാകങ്ങളുടെ മുകളില്‍ മൂടല്‍ മഞ്ഞുണ്ടാകുന്നത് എങ്ങനെ?
മഞ്ഞുകണങ്ങള്‍ തീരെ ചെറുതാണ്, അവയുടെ വ്യാസം ഏകദേശം 0.001 മില്ലീമീറ്ററാണു. മൂടല്‍മഞ്ഞുണ്ടാകുമ്പോള്‍ നമുക്ക് കാഴ്ച തടസ്സപ്പെടുന്നതിനു കാരണം ഒരു ഘനസെന്റിമീറ്ററില്‍ ഏകദേശം 1227 മഞ്ഞുകണങ്ങള്‍ നിറഞ്ഞിരിക്കുന്നത്‌കൊണ്ടാണ്.
വായു ഒരു നിശ്ചിത ബിന്ദുവിനു താഴെ തണുപ്പിക്കപ്പെടുമ്പോള്‍ മൂടല്‍മഞ്ഞ് ഉണ്ടാകുന്നു. ഒരു വായുപ്രവാഹം ഉപയോഗിച്ച് തണുത്തവായുവും ചൂടുള്ള വായുവും തമ്മില്‍ കലര്‍ത്തുമ്പോഴും മൂടല്‍മഞ്ഞു ഉണ്ടാകുന്നു. വായുപ്രവാഹം വളരെ നേരിയ തോതിലാണെങ്കില്‍ ഭൗമോപരിതലത്തിനടുത്ത് മഞ്ഞു ഉണ്ടാകുമ്പോള്‍ വളരെ ശക്തിയായ വായുപ്രവാഹം മൂലം മേഘങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ചൂടുള്ള വായുവിലേക്ക് തണുത്ത വായു കലര്‍ത്തുന്ന വായുപ്രവാഹം സാവധാനത്തിലാണെങ്കില്‍ മാത്രമേ മൂടല്‍മഞ്ഞു സൃഷ്ടിക്കപ്പെടുന്നുള്ളൂ.
തണുത്ത പ്രദേശത്തിനോ തണുത്ത കടലിനോ മുകളിലൂടെ ചൂടുള്ള വായുപ്രവാഹം ഉണ്ടാകുമ്പോഴാണ് മൂടല്‍മഞ്ഞ് പ്രത്യക്ഷപ്പെടുക, ചൂടുള്ള തടാകങ്ങള്‍ക്ക് മുകളിലൂടെ തണുത്ത വായുപ്രവാഹം ഉണ്ടാകുമ്പോഴും മൂടല്‍മഞ്ഞ് കാണാം. രണ്ടാമത്തെ രീതിയനുസരിച്ചാണ് തടാകങ്ങളുടെ മുകളില്‍ അതിരാവിലെ മൂടല്‍മഞ്ഞുണ്ടാകുന്നത്.