EncyclopediaTell Me Why

തീ കത്തുന്നത് എങ്ങനെ?

തീ കൊണ്ടു കളിക്കരുത് തീക്കൊള്ളിക്കൊണ്ടു തല ചൊറിയുകയും അരുത്, തീ അപകടകാരിയാണെന്നു ചുരുക്കം. തീ , ചൂടും വെളിച്ചവും പ്രസരിപ്പിക്കുന്നു. എന്താണ് തീ?

   തീ, ഒരു രാസപ്രവര്‍ത്തനമാണ്. ഇതിനു 3 ഘട്ടങ്ങള്‍ ആവശ്യമുണ്ട്; ഇന്ധനം, ഓക്സിജന്‍, ചൂട് മതിയായ ചൂടില്‍ ഇന്ധനം ഓക്സിജനുമായി സംയോജിക്കുമ്പോള്‍ തീയുണ്ടാകുന്നു.ഓരോ ഇന്ധനത്തിനും തീ പിടിക്കുന്നത് വ്യത്യസ്തമായ ഊഷ്മാവിലാണ്.ഈ ഊഷ്മാവിനു kindling temperature എന്നോ flash point എന്നോ പറയും.

  ഒരു നീണ്ട തടിക്കഷ്ണം തീപ്പെട്ടിക്കൊള്ളിയുരച്ച് ചൂടാക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. ഇതൊന്നാകെ തീ പിടിക്കുന്നില്ല. കൊള്ളി ഉരസുന്ന ഭാഗം ക്രമേണ ചൂടായി , ആ ഭാഗത്തെ അടിയുടെ കണങ്ങള്‍ ഒരു വാതകമായി വിഘടിപ്പിക്കപ്പെടുന്നു.വേണ്ടത്ര ചൂടായി കഴിഞ്ഞാല്‍ പ്രസ്തുത വാതകത്തിന്റെ കണങ്ങളും ഓക്സിജനും തമ്മില്‍ വേഗത്തിലും എളുപ്പത്തിലും സംയോജിച്ച് തടിക്കഷ്ണം ചൂടും വെളിച്ചവും പ്രസരിപ്പിക്കുകയും ചെയ്യുന്നു.

  ഇനി, വെളിച്ചം പ്രസരിപ്പിക്കാത്ത ഒരുതരo ജ്വലനത്തെക്കുറിച്ച് കൂടി അറിയേണ്ടെ? അത് മന്ദഗതിയിലുള്ള ജ്വലനമാണ്. ഉദാഹരണം ഇരുമ്പ് തുരുമ്പു പിടിക്കുന്നത്.ഇരുമ്പ് ഓക്സിജനുമായി സംയോജിച്ചാണ് തുരുമ്പുണ്ടാക്കുന്നത്. ഈ പ്രക്രിയ വളരെയധികം മന്ദഗതിയിലായതിനാല്‍ , ഇതിലുണ്ടാകുന്ന നേരിയ താപം നമ്മള്‍ അറിയുന്നതേയില്ല.