ചിമ്പാന്‍സി ഇര പിടിക്കുന്നത് എങ്ങനെ?
മനുഷ്യന്‍ കഴിഞ്ഞാല്‍ ഏറ്റവും ബുദ്ധിശാലിയായ ജീവി ചിമ്പാന്‍സിയാണ്, ചെറുപ്രാണികള്‍, ഉറുമ്പുകള്‍, തുടങ്ങിയവ അവയുടെ ഇഷ്ടഭോജ്യമാണ്. ചിമ്പാന്‍സി വളരെ കൌശലമുപയോഗിച്ചാണ് ഉറുമ്പുകളേയും ചെറുപ്രാണികളേയും പിടികൂടുന്നത്. ഒരു മരിച്ചില്ലയെടുത്ത് അതിന്‍റെ ഇലകളെല്ലാം കളഞ്ഞ് പ്രാണികളുടെ കൂടിനകത്തേക്ക് നീട്ടിപ്പിടിക്കും. കൂട്ടിനകത്ത് കടത്തിവച്ച കമ്പുമായി ചിമ്പാന്‍ അല്‍പനേരം ക്ഷമയോടെ കാത്തിരിക്കും.തങ്ങളുടെ കൂട്ടില്‍ എത്തിയ ജീവിയാണ് കരുതി പ്രാണികളും ഉറുമ്പും മറ്റും ഈ കമ്പില്‍ കടിച്ചുതൂങ്ങും . ഈ തക്കത്തിനു പെട്ടെന്ന് കംപ് വലിച്ചെടുത്ത് വായ്ക്കകത്താക്കും. പ്രാണികളെ ഭക്ഷിച്ച ശേഷം വീണ്ടും കമ്പ് കൂട്ടിനകത്തേക്കിടും.