കാറ്റിനെതിരെ പായ്ക്കപ്പല്‍ സഞ്ചരിക്കുന്നത് എങ്ങനെ?
പായ്കപ്പലിന്റെ സഞ്ചാരപഥo കാറ്റ് വീശുന്ന ദിശയെ ആശ്രയിച്ചിരിക്കും. പായ്ക്കപ്പലിന്റെപുറകില്‍ നിന്ന് കാറ്റ് വീശുകയാണെങ്കില്‍ കപ്പല്‍ വളരെ വേഗത്തില്‍ മുന്നോട്ട് ചലിക്കുന്നു. കാറ്റ് കപ്പലിന്‍റെ അരികില്‍ നിന്ന് വീശുകയാണെങ്കിലും കപ്പല്‍ വേഗത്തില്‍ സഞ്ചരിക്കുന്നു. എന്നാല്‍ കാറ്റ് കപ്പലിന്‍റെ മുന്നില്‍ നിന്ന് വീശുകയാണെങ്കില്‍ എന്ത് സംഭവിക്കും? ഈ സന്ദര്‍ഭത്തില്‍ കപ്പലിന് മുമ്പോട്ട് നീങ്ങുവാന്‍ സാധിക്കുയില്ല. എന്നാല്‍ പായയുടെ സ്ഥാനം വ്യത്യാസപ്പെടുത്തി, ഈ സമയത്തും ഒരു നാവികന് സഞ്ചരിക്കാന്‍ സാധിക്കും. തന്മൂലം പായ്ക്കപ്പലിന്റെ സഞ്ചാരപഥo വളവുകളും തിരിവുകളും ഉള്ളതായിരിക്കും. ഇത്തരത്തില്‍ ഒരു നാവികന് കാറ്റിനെതിരെ അയാളുടെ പായ്ക്കപ്പലില്‍ സഞ്ചരിക്കാവുന്നതാണ്. ഇങ്ങനെ സഞ്ചരിക്കുന്നതിന് tacking എന്നാണു പറയുന്നത്.