EncyclopediaTell Me Why

തേനീച്ച മൂളുന്നത് എങ്ങനെ?

തേനീച്ച പറക്കുമ്പോള്‍ ഒരു മൂളല്‍ കേള്‍ക്കാം. തേനീച്ച തന്‍റെ വായ കൊണ്ടുണ്ടാക്കുന്ന ശബ്ദമല്ല നമ്മള്‍ കേള്‍ക്കുന്നത്. തേനീച്ച പറക്കുമ്പോള്‍ അതിന്‍റെ ചിറക് സെക്കന്റില്‍ 400 പ്രാവശ്യം വിറപ്പിക്കുന്നു.അതിവേഗതയിലുള്ള ഈ ചലനം വായുവില്‍ കമ്പനം സൃഷ്ടിക്കുന്നു. ഈ കമ്പനമാണ് നമ്മള്‍ മൂളലായി കേള്‍ക്കുന്നത്.