തിരമാലകള്‍ പതയുന്നത് എങ്ങനെ?
കടല്‍വെള്ളത്തിന്‍റെ ഉപരിഭാഗത്ത് കാറ്റടിച്ച് തിരമാലകളായി കരയിലേക്ക് നീങ്ങുന്നത്.ഉപരിഭാഗത്തെ വെള്ളത്തിന്‍റെ വേഗം അടിവശത്തുള്ള വെള്ളത്തിനുണ്ടാവില്ല. വ്യത്യസ്ത വേഗത്തില്‍ സഞ്ചരിക്കുന്ന ഇവയ്ക്കിടയില്‍ അന്തരീക്ഷ വായു കലരുന്നു. ഈ വായുവാണ് ചെറുകുമിളകളായി തിരമാലകളെ പതപ്പിക്കുന്നത്.