EncyclopediaTell Me Why

പെന്‍ഗ്വിന്‍ തണുപ്പ് നേരിടുന്നത് എങ്ങനെ?

അന്റാര്‍ട്ടിക്ക് പ്രദേശങ്ങളിലെ തണുത്തുറഞ്ഞ കാലാവസ്ഥയില്‍ ജീവിക്കുന്ന ചില പെന്‍ഗ്വിന്‍പക്ഷികളുണ്ട്. ഇത്തരം പരിസ്ഥിതികള്‍ നേരിടാന്‍ തക്കവണ്ണം മറ്റു പക്ഷികള്‍ക്കില്ലാത്ത വിധത്തില്‍, ഈ പെന്‍ഗ്വിനുകള്‍ക്ക് വളരെ കട്ടിയില്‍, ശരീരമാസകലം തൂവലുകളുണ്ട്. ഇടതൂര്‍ന്ന് അടുക്കടുക്കായി വളര്‍ന്നിട്ടുള്ള ഈ തൂവല്‍പാളികള്‍ക്കിടയില്‍ ശരീരത്തിനകത്തേക്ക് തണുപ്പ് തുളച്ചു കയറുന്നതു തടയാന്‍, കൊഴുപ്പിന്റെ ഒരു പാളിയുണ്ട് ഈ കൊഴുപ്പുപാളി ശരീരത്തിന്‍റെ ചൂടു നിലനിര്‍ത്തുക മാത്രമല്ല, ആഹാരവും വെള്ളവും സൂക്ഷിക്കുകയും ചെയ്യുന്നു.