നമ്മുടെ കണ്ണുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?
നമ്മുടെ കണ്ണുകളുടെ വളരെ ചെറിയൊരു ഭാഗം മാത്രമേ പുറത്തു കാണുന്നുള്ളൂ. കണ്ണ് മൊത്തമായെടുത്താല്‍ മുന്‍പോട്ടല്പം ഉന്തിയ ഗോളാകൃതിയാണതിനു കണ്ണ് ഒരു ക്യാമറയാണ് , കണ്ണിന്റെ മുന്‍ഭാഗം ഒരു ക്യാമറ ലെന്‍സുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ബാഹ്യവസ്തുവിന്റെ പ്രതിബിംബം റെറ്റിനയില്‍ ഫോക്കസ് ചെയ്യുന്നു. കണ്ണിന്റെ പിറകുവശത്ത് നേരിയ പാളിയായി കാണുന്ന ഫോട്ടോഗ്രാഫിക് ഫിലിമിനു സമാനമായ ഒരു ഭാഗമാണ് റെറ്റിന, റെറ്റിനയിലുള്ള നാഡീകോശങ്ങള്‍ പ്രതിബിംബത്തെ, തലച്ചോറിലേക്ക് കടത്തിവിടുന്നു. തലച്ചോര്‍ പ്രതിബിംബത്തെ തിരിച്ചറിയുകയും അങ്ങനെ നമ്മള്‍ വസ്തുവിനെ കാണുകയും ചെയ്യുന്നു. ലെന്‍സിനു മുന്നിലുള്ള ഐറിസ് പ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലനുരിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നതിനാല്‍ വ്യക്തമായ പ്രതിബിംബരൂപീകരണത്തിനാവശ്യമായ പ്രകാശം ക്രമീകരിക്കപ്പെടുന്നു.