EncyclopediaTell Me WhyWild Life

ജീവികള്‍ ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നത് എങ്ങനെ?

തങ്ങളുടെ ശരീരത്തിന്‍റെ താപനില നിയന്ത്രിക്കുന്നതിനെ ആധാരമാക്കി ജീവികളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഉഷ്ണരക്ത ജീവികളന്നും, ശീതരക്തജീവികളെന്നും, ഉഷ്ണരക്തജീവികള്‍ക്ക് തങ്ങളുടെ ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുവാനാകും. ഇവര്‍ ഏതു കാലാവസ്ഥയില്‍ ജീവിച്ചാലും അവരുടെ ശരീരത്തിന്‍റെ ചൂട് സ്ഥിരമായിരിക്കും, ചുറ്റുപാടുകള്‍ക്കനുസരിച്ച് ശരീരത്തിന്‍റെ ചൂട് വ്യത്യാസം വരാത്ത ഈ വിഭാഗത്തില്‍ മനുഷ്യനും മൃഗങ്ങളും പക്ഷികളും പെടും.

   എന്നാല്‍ പാമ്പ്‌, ചീങ്കണ്ണി, പല്ലി, തവള, മത്സ്യം തുടങ്ങിയ ജീവികളുടെ ശരീരതാപം അവ ജീവിക്കുന്ന സ്ഥലത്തെ ചൂടിനു അനുസരിച്ച് വ്യതിയാനം വന്നുകൊണ്ടിരിക്കും. ഇത്തരം ജീവികളെ ശീതരക്തജീവിയായ പാമ്പിന് സ്വന്തം ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കാന്‍ വഴികളില്ല. ചൂടില്‍ പെടുന്ന പാമ്പിന് രക്ഷപ്പെടണമെങ്കില്‍ ഏതെങ്കിലും മാളങ്ങള്‍ കണ്ടുപിടിക്കുകയല്ലാതെ വേറെ വഴിയില്ല.

   ഉഷ്ണരക്ത ജീവികള്‍ക്ക് തങ്ങളുടെ ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങളുണ്ട്, മനുഷ്യശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുന്നത് നമ്മുടെ തലച്ചോറിലെ തലാമസ് എന്ന ഭാഗമാണ്, ചൂട് കൂടുമ്പോള്‍ നാം വിയര്‍ക്കുന്നതും തനുപ്പുകൂടുമ്പോള്‍ വിറയ്ക്കുന്നത്മെല്ലാം ശരീരതാപനില നിയന്ത്രണത്തില്‍ നിര്‍ത്തുവാന്‍ വേണ്ടിയാണ്. ശരീരത്തിന്‍റെ ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തലാമാസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടക്കുന്നത്.

  എന്നാല്‍ ചൂട് കുറയ്ക്കുവാന്‍ ചില മൃഗങ്ങള്‍ക്കും മറ്റും വിയര്‍പ്പും ഗ്രന്തികളില്ല.ഈ ജീവികള്‍ ചൂട് നിയന്ത്രിക്കുന്നതിനു പല മാര്‍ഗ്ഗങ്ങളും നോക്കുന്നു,പട്ടികള്‍ ചൂട്കുറയ്ക്കാന്‍ നാക്ക് പുറത്തേക്ക് നീട്ടുമ്പോള്‍ ആന തന്‍റെ മുറം പോലുള്ള ചെവികളാട്ടി ചൂടു കുറയ്ക്കുന്നു.