ലൈബ്രറി എന്ന പേരു വന്നത് എങ്ങനെ?
ഗ്രന്ഥശാലയ്ക്ക് ലൈബ്രറി എന്ന പേര് വന്നതെങ്ങനെയെന്നറിയാമോ? പണ്ട് കടലാസ് ഒന്നും കണ്ടുപിടിച്ചിരുന്നില്ല. മനുഷ്യന്‍ തന്‍റെ ആശയങ്ങള്‍ ശിലകളിലും ഗുഹാഭിത്തികളിലും രേഖപ്പെടുത്തിവച്ചു. എന്നാല്‍ ഇതൊന്നും കൊണ്ടുനടക്കുവാന്‍ എളുപ്പമായിരുന്നില്ല.പുരാതന റോമക്കാര്‍ മരങ്ങളുടെ ഉള്‍ത്തൊലി ശേഖരിച്ച് അതില്‍ എഴുതിയിരുന്നു. മരത്തൊലിക്ക് ലത്തീന്‍ ഭാഷയില്‍ ലൈബര്‍ എന്നാണ് പേര്. പിന്നീട് പുസ്തകങ്ങള്‍ ഉണ്ടായപ്പോള്‍ പഴയ ഓര്‍മ്മയില്‍ അവയെ ലൈബര്‍ എന്നാണ് ആ ഭാഷയില്‍ വിളിച്ചിരുന്നത്. അതില്‍ നിന്നാണ് ലൈബ്രറി എന്ന വാക്കുണ്ടായത്.