പുരാതന ഈജ്പിറ്റുക്കാര്‍ ബോട്ടുകള്‍ ഉണ്ടാക്കിയത് എങ്ങനെ?
മരങ്ങളുപയോഗിച്ചാണ് പുരാതന ഈജ്പിറ്റുക്കാര്‍ അവരുടെ വള്ളങ്ങളുണ്ടാക്കിയിരുന്നത്. ഈജ്പ്റ്റില്‍ ധാരാളമായുണ്ടാകുന്ന പാപ്പിറസ് എന്ന മരമാണ് ഇതിനായി അവരുപയോഗിച്ചിരുന്നത്. വലിയ പാപ്പിറസ് ചെടികള്‍ ചേര്‍ത്തുവച്ച് കൂട്ടിക്കെട്ടിയാണ് അവര്‍ വള്ളങ്ങളുണ്ടാക്കിയിരുന്നത്. ദക്ഷിണ അമേരിക്കയിലെ ടിറ്റിക്കാക്ക തടാകത്തില്‍ ഇത്തരത്തിലുള്ള വള്ളങ്ങള്‍ ഇന്നും ഉപയോഗിക്കുന്നുണ്ട്.