ബ്രഡ് കണ്ടു പിടിച്ചത് എങ്ങനെ??
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തിയിലാണ് റൊട്ടിയുടെ ജനനം. ധാന്യങ്ങള്‍ കല്ലില്‍ വച്ച് അരച്ച് കുഴിച്ച് ചവിട്ടി പാകമാക്കുന്നു. ഈ മാവിനെ വട്ടത്തില്‍ പരത്തി അകത്ത് തീയിട്ട മണ്‍കലത്തിനു പുറത്ത് വച്ചു ചുട്ടെടുക്കുന്ന രീതിയാണ് നിലവിലിരുന്നത്.നല്ല കടുപ്പമുള്ള റൊട്ടിയായിരുന്നു ലഭിച്ചിരുന്നത്. ഒരു നാള്‍ ഇങ്ങനെ കുഴച്ച് കുറച്ചു സമയം കഴിയുമ്പോള്‍ മാവ് പതഞ്ഞു പൊങ്ങിയിരിക്കുന്നതായി കണ്ടെത്തി.ഈ മാവ് കൊണ്ടുണ്ടാക്കിയ റൊട്ടിക്ക് മൃദുത്വവും സ്വാദും ഏറെയാണന്നവര്‍ അറിഞ്ഞു.ഇന്ന് നാം ഉപയോഗിക്കുന്ന റൊട്ടിയുടെ ഉദ്ഭവം അങ്ങനയായിരുന്നു.
ഇന്ന് മാവു പുളിപ്പിക്കാന്‍ യീസ്റ്റ് എന്ന ഒറ്റകോശമുള്ള സസ്യമാണ് ഉപയോഗിക്കുന്നത്.റൊട്ടിയുടെ മാവില്‍ ചേര്‍ക്കുന്ന യീസ്റ്റ് വളരെ വേഗം പെരുകി co2 എന്ന വാതകം ഉണ്ടാക്കുന്നു, ഈ വാതകത്തിന്റെ കുമിളകള്‍ കാരണമാണ് റൊട്ടിയുടെ മാവ് പതഞ്ഞ് പൊന്തുന്നത്.പതഞ്ഞ് പൊന്തിയ മാവ് നീളത്തില്‍ ഉരുട്ടി ആവശ്യമായ വലിപ്പത്തില്‍ മുറിച്ചെടുത്ത് തട്ടുകളില്‍ അടുക്കി ചൂള പോലുള്ള അടുപ്പുകള്‍ക്കകത്ത് വച്ച് ചുട്ടെടുക്കുന്നു.റൊട്ടി നിര്‍മ്മാണത്തിന് ചോളം. ഗോതമ്പ്, അരി, ബാര്‍ലി, ഓട്സ് തുടങ്ങിയ ധാന്യങ്ങളാണ് ഉപയോഗിക്കുന്നത്.