പക്ഷികള്‍ക്ക് പറക്കുവാന്‍ കഴിയുന്നത് എങ്ങനെ?
പക്ഷികളുടെ ശരീരപ്രകൃതി അവയെ പറക്കുവാന്‍ സഹായിക്കുന്നു. അവയുടെ എല്ലുകള്‍ കനം കുറഞ്ഞവയും വായു നിറഞ്ഞതുമാണ്. ചിറകുകള്‍ ചലിപ്പിക്കുന്നതിനായി വളരെ ശക്തിയുള്ള മാംസപേശികള്‍ അവയ്ക്കുണ്ട്. പക്ഷികളുടെ മുന്‍വശം കൂര്‍ത്തതാണ്. ഇതുമൂലം എളുപ്പത്തില്‍ വായു തുളച്ച് മുമ്പോട്ട് പോകാന്‍ അവയ്ക്ക് കഴിയുന്നു. കൂടാതെ അവയുടെ ചിറകുകളുടെ ആകൃതിയും പറക്കുന്നതിന് അവയെ സഹായിക്കുന്നു. അതായത് ചിറകുകളുടെ അടിവശം ഏകദേശം പരന്നതും മുകള്‍വശം പൊങ്ങിയതും ആണ്. ഇതുമൂലം ചിറകിനു മുകളിലൂടെ വായു വേഗത്തില്‍ ചലിക്കുന്നു. ചിറകിന്റെ മുകളില്‍ അടിവശ ത്തുള്ളതിനേക്കാള്‍ വായുമര്‍ദ്ദം കുറയുന്നു. ചിറകിനടിയിലെ കൂടിയ മര്‍ദ്ദം പക്ഷിയെ മുകളിലേക്കുയര്‍ത്തുന്നു.