കാക്ക ഉപദ്രവകാരിയാകുന്നത് എങ്ങനെ?
നമ്മുടെ പരിസരമെല്ലാം വൃത്തിയാക്കുന്ന കാക്കയെ നാം ഒരു ഉപകാരിയായ പക്ഷിയായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ പക്ഷി മനുഷ്യര്‍ക്ക് പല ശല്യങ്ങളും ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ശല്യം അവ വിളകള്‍ക്ക് ഉണ്ടാക്കുന്ന നാശമാണ്. കാക്കകള്‍ കൂട്ടത്തോടെയോ അല്ലാതെയോ വന്ന് വിളകള്‍ എല്ലാം കൊത്തിതിന്നുന്നു. അവ നെല്ല്, ഗോതമ്പ്, ചോളം, എന്നീ വിളകള്‍ക്ക് വളരെയേറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് കര്‍ഷകര്‍ അവരുടെ ഏറ്റവും വലിയ ശത്രുവായി കാക്കയെയാണ് കണക്കാക്കുന്നത്. കൂടാതെ കാക്കകള്‍ മോഷണത്തില്‍ വിദഗ്ദ്ധരാണ്, അവ മറ്റ് പക്ഷികളുടെ കൂടുകളിലെ മുട്ടകള്‍ മോഷ്ടിക്കുന്നതിനു പുറമെ പക്ഷിക്കുഞ്ഞുങ്ങളെയും കൊത്തിയെടുക്കുന്നു. കോഴികളുടെ മുട്ടയ്ക്ക് വേണ്ടി പത്തായപ്പുരകളില്‍ കാക്ക അതിക്രമിച്ച് കടക്കുന്നു.കാക്കകള്‍ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ട് പോകുന്നു, കാക്ക ഒരു സമൂഹജീവിയാണ്. രാത്രിയില്‍ ചേക്കേറുന്ന സ്ഥലങ്ങളില്‍ 200,000 മുതല്‍ 300,000 വരെ കാക്കകളുണ്ടാകാം.!!