ഉറുമ്പുകള്‍ വഴി തെറ്റാതിരിക്കുന്നത് എങ്ങനെ?
ഉറുമ്പുകള്‍ വരിവരിയാണ് സഞ്ചരിക്കുന്നത്, തേനീച്ചകളെപ്പോലെ ഒരു സമൂഹജീവിയാണ് ഉറുമ്പ്. ഉറുമ്പിന്റെ വയറ്റത്തുള്ള ഒരു ഗ്രന്ഥിയില്‍ ഉത്പാദിപ്പിക്കുന്ന ഫെറോമോണ്‍ എന്ന രാസവസ്തുവാണ് വരിവരിയായി സഞ്ചരിക്കാന്‍ ഉറുമ്പിനെ സഹായിക്കുന്നത്.
സമൂഹത്തിലെ scouting ants എന്ന ഉറുമ്പുകളാണു ഭക്ഷണം തേടി കണ്ടുപിടിക്കുന്നത്. ഭക്ഷണം കണ്ടെത്തിയാലുടന്‍ ഫെറോമോണ്‍ എന്ന രാസവസ്തു വീഴ്ത്തി കൊണ്ട് ഇവ കൂട്ടില്‍ തിരിച്ചെത്തുന്നു. ഈ രാസവസ്തു മണത്താണ്മറ്റ് ഉറുമ്പുകള്‍ ഭക്ഷണം ശേഖരിക്കുവാന്‍ പോകുന്നതും വരുന്നതും അതിനാലാണ് അവ വരിവരിയായി സഞ്ചരിക്കുന്നത്.
ഉറുമ്പുകളുടെ മണത്തറിയാനുള്ള കഴിവ് അപാരമാണ്. ഭക്ഷണം കണ്ടുപിടിക്കുന്നതും സ്വന്തo സമൂഹക്കാരെ തിരിച്ചറിയുന്നതും ഈ കഴിവ് ഉപയോഗിച്ചാണ്. മറ്റു സമൂഹങ്ങളിലെ ഉറുമ്പുകളെ ഇവര്‍ സ്വന്തം കൂട്ടില്‍ പ്രവേശിപ്പിക്കില്ല.ഉറുമ്പുകള്‍ മണവും രുചിയും അറിയുന്നത് ഒരേ അവയവങ്ങള്‍ കൊണ്ടാണ്.
ചിലയിനം ഉറുമ്പുകള്‍ അടയാളങ്ങള്‍ ഓര്‍മ്മവച്ചും വഴി കണ്ടെത്താറുണ്ട്.