EncyclopediaTell Me Why

ആലിപ്പഴം പൊഴിയുന്നത് എങ്ങനെ?

മഴയുടെ രൂപത്തില്‍ ഐസു കഷ്ണങ്ങള്‍ ചെയ്യുന്നതിനെയാണ് ആലിപ്പഴവര്‍ഷം എന്നു പറയുന്നത്. ശൈത്യ കാലാവസ്ഥയുള്ള നാടുകളില്‍ ഇടയ്ക്കിടെ ആലിപ്പഴവര്‍ഷം നടന്നു മുന്തിരിയ്ക്കും, മറ്റു കൃഷികള്‍ക്കും , കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ സംഭവിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ അപൂര്‍വ്വമായി ആലിപ്പഴവര്‍ഷം ഉണ്ടായിട്ടുണ്ട്. 1888-ല്‍ മൊറാബാദ് എന്ന സ്ഥലത്ത് ആലിപ്പഴം വീണ് 246 ആളുകള്‍ മരണമടഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭൂമിയില്‍ നിന്നും ചൂടു പിടിച്ച നീരാവി 1000-2000 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ അത് മുകളില്‍ നിന്ന് താഴോട്ട് ഒഴുകികൊണ്ടിരിക്കുന്ന തണുത്ത വായുവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നു. അപ്പോള്‍ നീരാവി പെട്ടെന്ന് തണുത്തുറഞ്ഞ് ചെറിയ ഐസ് കഷണങ്ങളായി മാറുന്നു. ഇത് ആവര്‍ത്തിക്കുകയും ചെറിയ ഐസു കഷണങ്ങളുടെ വലിപ്പവും ഭാരവും കൂടുകയും അത് താഴോട്ട് പതിക്കുകയും ചെയ്യുന്നു.