EncyclopediaScienceTell Me Why

വിയര്‍പ്പില്‍ കുളിക്കുന്നതെങ്ങനെ?

ശരീരം ചൂടാകുമ്പോള്‍ അതിനെ തണുപ്പിക്കാനുള്ള സൂത്രമാണ് വിയര്‍ക്കല്‍, ത്വക്കിലുള്ള വിയര്‍പ്പ് ഗ്രന്ഥികളാണ് വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്.

 കഠിനമായി അധ്വാനിക്കുമ്പോഴും കളിക്കുമ്പോഴുമൊക്കെ നമ്മുടെ താപനില നന്നായി ഉയരാറുണ്ട്, ശരീരം ചൂടുപിടിക്കുന്നതിനനുസരിച്ച് ശരീരത്തിലെ കുഞ്ഞന്‍ രക്തക്കുഴലുകളിലെല്ലാം രക്തം വന്നു നിറഞ്ഞു അവ വികസിക്കും, വെയിലത്ത് ഓടുകയോ കളിക്കുകയോ ചെയ്യുമ്പോള്‍ ശരീരം ചെറുതായി ചുവക്കുന്നതിനു കാരണം ഇതാണ്, രക്തക്കുഴലുകള്‍ വികസിക്കുന്നതോടെ ചൂട് രക്തത്തില്‍ നിന്ന് ശരീരത്തിനു പുറത്തേക്ക് പ്രവഹിക്കാന്‍ തുടങ്ങും.

  ഈ ഘട്ടത്തില്‍ വിയര്‍പ്പുഗ്രന്ഥികള്‍ ഉണര്‍ന്ന് വെള്ളവും മാലിന്യങ്ങളും കലര്‍ന്ന ഒരു ദ്രാവകമുണ്ടാക്കുന്നു. ഇതാണ് വിയര്‍പ്പ്. വെള്ളം ആവിയായി പോകുന്നതിനൊപ്പം വലിയൊരളവില്‍ ചൂടും പുറത്തേക്ക് അങ്ങനെ ശരീരത്തിന്റെ ചൂട് കുറയുന്നു.