ഭൂട്ടാനിലെ വീടുകള്‍
നിര്‍മിക്കാന്‍ കുഴമണ്ണ് ഉപയോഗിക്കുമ്പോള്‍, തെക്കുഭാഗത്തുള്ളവര്‍ തടിയാണ് ഉപയോഗിക്കുക. ഇവരുടെ വീടുകള്‍ ഒറ്റ നിലയുള്ളതും പൊയ്ക്കാലുകളില്‍ ഉറപ്പിച്ചിരിക്കുന്നതുമാണ്.
വീടിന്റെ വാതിലുകള്‍ പരമ്പരാഗതമായി തെക്കോട്ട് ദര്‍ശനമുള്ളവയാണ്. താഴത്തെ നിലയില്‍ ജനാലകള്‍ വളരെ കുറവാണു. വലിയ കുടുംബത്തിന് താമസിക്കനാവുന്ന വിധം വലിപ്പമേറിയതും കനത്ത മഴയിലും തണുപ്പിലും സംരക്ഷണം നല്‍കാവുന്ന വിധത്തിലുള്ളതുമാണ് ഗ്രാമീണ ജനതയുടെ വീടുകള്‍. മിക്കവയും ഇരുനിലകളാണ്. പരസ്പരസഹകരണത്തോടെയാണ് വീട് നിര്‍മാണം.
വിതയ്ക്കലിനും വിളവെടുപ്പിനും മധ്യേയുള്ള സമയത്താണ് ഗൃഹനിര്‍മ്മാണം. അത് രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവര്‍ ഭിത്തി മുകള്‍നിലയിലെ ഏറ്റവും സൗകര്യപ്രദമായ മുറിയില്‍ ബുദ്ധപ്രതിമ സ്ഥാപിച്ചിരിക്കും. ധ്യാനിക്കുന്നതും അതിഥികളെ സ്വീകരിക്കുന്നതും ഈ മുറിയിലാണ്. വൈദ്യുതി ഇല്ലെങ്കിലും സദാസമയം ചൂടുപകരുന്ന അടുക്കളയായതിനാല്‍ വീട്ടുകാര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഇവിടെയാണ്.