ചൂടും തണുപ്പും
ധ്രുവപ്രദേശങ്ങളില്‍ കൊടും തണുപ്പാണെന്ന് എല്ലാവര്‍ക്കുമറിയം. ധ്രുവങ്ങളില്‍ നിന്ന് ഭൂമധ്യരേഖയ്ക്കടുത്തേക്ക് നീങ്ങുന്തോറും ചൂട് കൂടിക്കൂടി വരും. ഭൂമധ്യരേഖയില്‍ മറ്റു സ്ഥലങ്ങളേക്കാള്‍ ചൂടു കൂടുതലാണ്.
എന്നാല്‍ ഭൂമധ്യരേഖയിലേ എല്ലാ പ്രദേശങ്ങളും ഒരേ ചൂടുള്ളവയല്ല. ഭൂമധ്യരേഖയില്‍ തണുത്ത പ്രദേശങ്ങളുണ്ട്. ഭൂമധ്യരേഖയ്ക്ക് അടുത്തു കിടക്കുന്ന ഒരു നഗരമാണ് സിംഗപ്പൂര്‍.അവിടെ കൊടും ചൂടാണ് എന്നാല്‍ ഭൂമധ്യരേഖയോടു കുറേക്കൂടി അടുത്തു കിടക്കുന്ന കെനിയയുടെ തലസ്ഥാനനഗരം നയ്റോബിയിലാകട്ടെ, അത്രയും ചൂടില്ല, തെക്കേ അമേരിക്കയിലെ ഇക്വഡോര്‍ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമാണ് ക്വിറ്റോ ഏതാണ്ട് ഭൂമധ്യരേഖയില്‍ത്തന്നെയാണ് ക്വിറ്റോ കിടക്കുന്നത്. എന്നാല്‍ അവിടെ നല്ല തണുപ്പാണ്.
ചൂടു കൂടുന്നതും കുറയുന്നതും ഭൂമധ്യരേഖയില്‍ നിന്നുള്ള അകലം മാത്രം അനുസരിച്ചില്ല എന്നതാണ് ഇതിനു കാരണം. സമുദ്ര നിരപ്പില്‍ നിന്നുള്ള ഉയരം വ്യത്യാസപ്പെടുന്നതനുസരിച്ച് ചൂടിലും വ്യത്യാസം വരും. ഉയരം കൂടുന്തോറും ചൂടു കുറയും നയ്റോബി എന്ന നഗരം സമുദ്രനിരപ്പില്‍ നിന്നു 5000 അടി ഉയരത്തിലാണ് എന്നാല്‍ സിംഗപ്പൂര്‍ വളരെ താഴെയാണ്. നയ്റോബി കൂടുതല്‍ തണുപ്പവാനുള്ള കാരണവും ഇത് തന്നെ.